കുവൈത്തില്‍ മയക്കുമരുന്ന് കടത്ത്, വില്പന, ഉത്പാദനം, ഉപയോഗം തുടങ്ങിയ കേസുകളില്‍ വര്‍ധന

കുവൈത്ത് നീതിന്യായ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഓരോ മാസവും മയക്കുമരുന്ന് കേസില്‍ പ്രതിയായ ഒരാളെ എന്ന തോതില്‍ വധശിക്ഷക്ക് വിധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

New Update
court order1

കുവൈത്ത്: കുവൈത്തില്‍ മയക്കുമരുന്ന് കടത്ത്, വില്പന, ഉത്പാദനം, ഉപയോഗം തുടങ്ങിയ കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. 2023 ല്‍  മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ കുവൈത്ത് കുറ്റാന്വേഷണ കോടതി 12 പേര്‍ക്കെതിരെയാണ് വധശിക്ഷ വിധിച്ചത്.

Advertisment

കുവൈത്ത് നീതിന്യായ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഓരോ മാസവും മയക്കുമരുന്ന് കേസില്‍ പ്രതിയായ ഒരാളെ എന്ന തോതില്‍ വധശിക്ഷക്ക് വിധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ വീട്ടിലെ തോട്ടങ്ങളിലും മറ്റ് സ്ഥലങ്ങളിലും മയക്കുമരുന്ന് കൃഷിയിലേര്‍പ്പെട്ടതിനാണ് പിടികൂടിയതെങ്കില്‍ മറ്റ് ഒമ്പത് പേര്‍ മയക്കുമരുന്ന് കൈവശം വച്ചതിനും വില്പന നടത്തിയതിനുമാണ് ശിക്ഷിക്കപ്പെട്ടത്. ഈ കേസില്‍ കഴിഞ്ഞ വര്‍ഷം മാത്രം 59  പേര്‍ക്കെതിരെയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 

കഴിഞ്ഞ വര്‍ഷം കോടതിയിലെത്തിയ മയക്കുമരുന്ന് കേസുകളുടെ അകെ എണ്ണം 6,911 ആണ്. ഇതില്‍ 6,034 കേസുകളില്‍ വിവിധ തരം ശിക്ഷകള്‍ വിധിച്ചപ്പോള്‍ 877 പേരെ കുറ്റമുക്തരാക്കുകയാണുണ്ടായത്. ഏതാണ്ട് 88% കേസുകളിലും ശിക്ഷാവിധികളുണ്ടായിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത് .

കര , സമുദ്ര ,വ്യോമ മാര്‍ഗങ്ങളിലൂടെയെല്ലാം മയക്കുമരുന്ന് ഉത്പന്നങ്ങള്‍ രാജ്യത്ത്  എത്താതിരിക്കാനുള്ള നടപടികള്‍ ആഭ്യന്തരമന്ത്രാലയം ശക്തമാക്കുമ്പോള്‍ തന്നെയാണ് ഈ കേസുകളില്‍ പിടിയിലാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് .

Advertisment