കുവൈറ്റ്: കുവൈറ്റില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം.
സര്‍വീസ് അവസാനിപ്പിക്കുന്നതിനുള്ള അപേക്ഷകള്‍ സംബന്ധിച്ച് എല്ലാ മന്ത്രാലയ ജീവനക്കാര്‍ക്കുമുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മന്‍സൂര്‍ അല്‍ ദൈഹാനിയാണ് പ്രഖ്യാപിച്ചത്.
രാജിയിലൂടെയോ റിട്ടയര്‍മെന്റിലൂടെയോ സേവനം അവസാനിപ്പിക്കുന്നതിനുള്ള അഭ്യര്‍ത്ഥിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് അവരുടെ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടില്ല.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ അഞ്ച് ഘട്ടങ്ങളാണ് ഉള്‍പ്പെടുന്നത്. റിട്ടയര്‍മെന്റ് അവകാശത്തിന്റെ അവലോകനം, അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍, അപേക്ഷിക്കുന്ന തീയതിയും ലീവ് ബാലന്‍സും, ഫയല്‍ റിവ്യ, ഇന്‍ഷുറന്‍സും മറ്റ് ആനുകൂല്യങ്ങളും എന്നിങ്ങനെ എങ്ങനെ കൃത്യമായി അപേക്ഷിക്കണം.