കുവൈറ്റ്: കുവൈത്തിലെ ഹൈസ്‌കൂള്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്ന കേസില്‍ 10 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍, വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടത്തിയ അന്വേഷണത്തില്‍ ഹൈസ്‌കൂള്‍ പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട പത്ത് പേരെ അറസ്റ്റ് ചെയ്തതായി പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ നാല് വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാരും ആറ് സോഷ്യല്‍ മീഡിയ അക്കൗണ്ട് മാനേജര്‍മാരും ഉള്‍പ്പെടുന്നു.
പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തി നിയമപരമായ അനുമതികള്‍ നേടുകയും പ്രതികളെ പിടികൂടുകയും ചെയ്തു. എല്ലാ പ്രതികളെയും നിയമനടപടികള്‍ക്കായി പ്രോസികൂഷ്യന് റഫര്‍ ചെയ്തു.