/sathyam/media/media_files/7YoaMxxwbnQnqLpogY01.jpg)
കുവൈത്ത്: കുവൈത്തില്‍ ഉണ്ടായ തീപിടിത്ത ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിനു ആശ്വാസം നല്‍കാന്‍ കുവൈത്ത് സ്റ്റേറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ വീടുകളില്‍ സന്ദര്‍ശനം നടത്തിയതായി കെ.എം.സി.സി അറിയിച്ചു.
/sathyam/media/media_files/1BRTNblWk68Zr97SLYcw.jpg)
മരണപ്പെട്ട കാസര്‍കോട് ചെര്‍ക്കളയിലെ രഞ്ജിത്ത്, തൃക്കരിപ്പൂരുള്ള എന്‍ജിനീയര്‍ കേളു, കണ്ണൂര്‍ വഴിക്കരയിലുള്ള നിധിന്‍, ധര്‍മടത്തുള്ള വിശ്വാസ് കൃഷ്ണന്‍, കണ്ണൂര്‍ കുറുവയിലെ അനീഷ് കുമാര്‍, പരിക്കുപറ്റി ആശുപത്രിയില്‍ കഴിയുന്ന നളിനാക്ഷന്‍ ഒളവറ എന്നിവരുടെ വീടുകളാണ് ആദ്യ ഘട്ടത്തില്‍ സന്ദര്‍ശനം നടത്തിയത്.
/sathyam/media/media_files/oJoUhx2YaJ7t4SucEPPS.jpg)
കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ ഫാറൂഖ് ഹമദാനി, എം.ആര്‍. നാസര്‍, ഡോ. മുഹമ്മദലി, സ്റ്റേറ്റ് സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍ ഉപദേശക സമിതി അംഗങ്ങളായ കെ.കെ.പി. ഉമ്മര്‍ കുട്ടി, ഇബ്രാഹിം കൊടക്കാട്, ജില്ല മണ്ഡലം നേതാക്കളായ സയ്യിദ് ഗാലിബ് മഷ്ഹൂര്‍, ഇ.കെ. മുസ്തഫ, ഖാലിദ് പള്ളിക്കര, നാസര്‍ തളിപ്പറമ്പ്, ജസീര്‍ ധര്‍മടം, ഉമ്മര്‍ ഉപ്പള, റഷീദ് പെരുവണ, മുഹമ്മദ് തെക്കേക്കാട്, എന്‍.കെ. ഫൈസല്‍, സ്വാലിഹ് പെരുവണ റയീസ് കടലായി, റാഷിദ് ആലയില്‍ എന്നിവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ മറ്റു വീടുകള്‍ സന്ദര്‍ശിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
/sathyam/media/media_files/R4QRzs5Vc8Dql20rAlwp.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us