/sathyam/media/media_files/O7Fq7cQKAwLhTiadvByA.jpg)
കുവൈറ്റ്: കുവൈറ്റിലെ അബ്ബാസിയയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഫ്‌ലാറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണപെട്ട മാത്യൂസ് വര്‍ഗീസ് മുളയ്ക്കല്‍ (42), ഭാര്യ ലിനി ഏലിയാമ്മ (38), മക്കളായ ഐറിന്‍ റേച്ചല്‍ മാത്യൂസ് (14), ഐസക് മാത്യൂസ് മുളയ്ക്കല്‍ (10) എന്നിവരുടെ ഭൗതിക ശരീരം കുവൈത്തിലെ സബാ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ചു.
കുവൈത്തിലേ കന്നത്ത ചൂടിലും നൂറു കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ സബാഹ് മോര്‍ച്ചറിയില്‍ എത്തിച്ചേര്‍ന്നത്. കുവൈത്ത് മാര്‍ത്തോമ്മാ പള്ളിയുടെ നേതൃത്വത്തില്‍ മരണാനന്തര ശുശ്രൂഷകള്‍ നടന്നു.
തുടര്‍ന്ന് കുവൈത്ത് പ്രവാസി സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികള്‍, സാമൂഹിക സംസ്‌ക്കാരിക പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ അന്ത്യപോചാരാമര്‍പ്പിച്ചു.
എംബാം നടപടികള്‍ പൂര്‍ത്തിയാക്കി രാത്രി 10.30നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ നാട്ടില്‍ എത്തിച്ച മൃതദേഹങ്ങള്‍ കുടുംബം ഏറ്റുവാങ്ങി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us