ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/78Po7tLO9V5FCTFhjd2E.jpg)
കുവൈത്ത് തീപിടുത്തം മരണപ്പെട്ട 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള ഇന്ത്യയുടെ പ്രത്യേക വ്യോമസേനാ വിമാനം c130 കൊച്ചിയിലേക്ക് പുറപ്പെട്ടു.
Advertisment
കഴിഞ്ഞ ദിവസം കുവൈത്തിൽ എത്തിയ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് ഇതെ വിമാനത്തിൽ മൃതദേഹങ്ങളെ അനുഗമിക്കുന്നുണ്ട്.
/sathyam/media/post_attachments/79dcf05c-f8c.jpg)
മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിൽ കൈമാറിയ ശേഷം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ദില്ലിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.
കൊച്ചിയിൽ രാവിലെ 8.30 ന് എത്തുന്ന മലയാളികളുടെ മൃതശരീരം മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ മന്ത്രിമാർ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എന്നിവർ ഏറ്റവാങ്ങും തുടർന്ന് വിമാനത്താവളത്തിൽ തയാറാക്കിയ ആംബുലൻസുകളിൽ അവരവരുടെ വീടുകളിലേക്ക് കൊണ്ട് പോകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us