/sathyam/media/media_files/lrIWfjxILA61efsM1aDq.jpg)
കുവൈറ്റ്: തീപിടുത്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ഇന്ത്യന്‍ വിദേശ കാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് സന്ദര്‍ശിച്ചു .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദേശ കാര്യ സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് കുവൈറ്റിലെത്തിയത്. പരിക്കേറ്റ ഇന്ത്യക്കാരുടെ ക്ഷേമം അറിയാന്‍ ഉടന്‍ തന്നെ അദ്ദേഹം ജാബര്‍ ആശുപത്രിയിലെത്തുകയും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 6 പേരെ കാണുകയും ചെയ്തു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി. ഈ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നേരത്തെ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവരെ കാണുന്നതിനുമായാണ് മന്ത്രി കുവൈറ്റിലെത്തിയത് . മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ കഴിയും എന്നാണ് വിവരം.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കുവൈത്തിലേക്ക് തിരിക്കും മുമ്പ് മന്ത്രി പറഞ്ഞിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us