കുവൈറ്റില്‍ 1,275 കേടായ മുട്ടകള്‍ നശിപ്പിച്ചു

ജോലി സമയത്ത് പൊതു ശുചിത്വ നിയമങ്ങളും ആവശ്യകതകളും പാലിക്കുന്നതില്‍ പരാജയപ്പെടുക, വ്യക്തിഗത ശുചിത്വ മാനദണ്ഡങ്ങള്‍ അവഗണിക്കുക, കാലഹരണപ്പെട്ട ആരോഗ്യ ലൈസന്‍സ് ഉപയോഗിച്ച് ഭക്ഷണ പാകം ചെയുന്ന ഇടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക എന്നിവയാണ് കണ്ടെത്തിയ മറ്റ് ലംഘനങ്ങള്‍.

New Update
റൊമാനിയയില്‍ നിന്നുള്ള പക്ഷികള്‍, മുട്ടകള്‍ തുടങ്ങിയവയുടെ ഇറക്കുമതി താത്കാലികമായി നിരോധിച്ച് കുവൈറ്റ്‌

കുവൈറ്റ്: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡിന്റെ മുബാറക്കിയ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍ നടത്തിയ പരിശോധനയില്‍ സൂഖ് മുബാറക്കിയയില്‍ 20 നിയമലംഘനങ്ങളും 1,275 കേടായ മുട്ടകളും നശിപ്പിച്ചു.

Advertisment

കേടായ ഭക്ഷണത്തിന്റെ വില്‍പ്പന, നിറം, ആകൃതി, മണം എന്നിവയുടെ അടിസ്ഥാനത്തില്‍ അതിന്റെ സ്വാഭാവിക ഗുണങ്ങളില്‍ മാറ്റം വരുത്തല്‍, പുഴുക്കളും ലാര്‍വകളും അടങ്ങിയ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം കൂടാതെ, ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളില്ലാതെ തൊഴിലാളികള്‍ ഭക്ഷണം പദാര്‍ത്തങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഭവങ്ങളുമുണ്ട്.

ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളില്ലാതെ തൊഴിലാളികളെ നിയമിക്കുക, ജോലി സമയത്ത് പൊതു ശുചിത്വ നിയമങ്ങളും ആവശ്യകതകളും പാലിക്കുന്നതില്‍ പരാജയപ്പെടുക, വ്യക്തിഗത ശുചിത്വ മാനദണ്ഡങ്ങള്‍ അവഗണിക്കുക, കാലഹരണപ്പെട്ട ആരോഗ്യ ലൈസന്‍സ് ഉപയോഗിച്ച് ഭക്ഷണ പാകം ചെയുന്ന ഇടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക എന്നിവയാണ് കണ്ടെത്തിയ മറ്റ് ലംഘനങ്ങള്‍.

Advertisment