കുവൈറ്റ് ദേശീയ ടീമിനെ നയിക്കാൻ അർജൻ്റീനിയൻ പരിശീലകൻ

2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ കുവൈറ്റ് സീനിയർ ദേശീയ ടീമിനെ നയിക്കാൻ ഒരു വർഷത്തേക്കാണ് പിസിയുമായി കരാർ .

New Update
Ufootntitledhi

കുവൈറ്റ്:  ഫിഫ ലോകകപ്പ് ഫൈനൽ യോഗ്യത മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ടീമിനെ നയിക്കാൻ അർജൻ്റീനിയൻ കോച്ച് ജുവാൻ അൻ്റോണിയോ പിസി യുമായി കരാർ ഓപ്പ് വെച്ചതായി കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ ചൊവ്വാഴ്ച അറിയിച്ചു.

Advertisment

കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ്റെ ഡയറക്ടർ ബോർഡ് ആക്ടിംഗ് ചെയർമാൻ ഹയേഫ് അൽ മുതൈരി, അർജൻ്റീനിയൻ കോച്ച് ജൂവാനുമായി ഫെഡറേഷൻ കരാർ ചെയ്തതായി അറിയിച്ചു.

2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ കുവൈറ്റ് സീനിയർ ദേശീയ ടീമിനെ നയിക്കാൻ ഒരു വർഷത്തേക്കാണ് പിസിയുമായി കരാർ .

ഫെഡറേഷൻ്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സും ടെക്‌നിക്കൽ കമ്മിറ്റിയും നിരവധി കോച്ചുകളെക്കുറിച്ചുള്ള വിപുലമായ പഠനത്തിന് ശേഷം കോച്ചായ "പിസി" യിൽ എത്തിച്ചേരുക്കയായിരുന്നു എന്ന് ഫെഡറേഷൻ പ്രസിഡൻ്റ് സ്ഥിരീകരിച്ചു.  

അർജൻ്റീനിയൻ പരിശീലകന് മികച്ച അനുഭവപരിചയമുണ്ട്. അദ്ദേഹം മുമ്പ് 2018 ലോകകപ്പിൽ സൗദി ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്, കൂടാതെ ചിലിയൻ ദേശീയ ടീമിനൊപ്പം 2016 കോപ്പ അമേരിക്ക കിരീടം നേടിയതിന് പുറമേ ബഹ്‌റൈൻ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

പിസി തൻ്റെ ദൗത്യത്തിൽ വിജയിക്കുമെന്നും വരും കാലയളവിൽ നല്ല ഫലങ്ങൾ കൈവരിക്കാൻ അൽ-അസ്റാഖിനെ നയിക്കുമെന്നും അൽ-മുതൈരി പ്രത്യാശ പ്രകടിപ്പിച്ചു.

തങ്ങളുടെ അഭിലാഷം നിറവേറ്റുന്ന ആവശ്യമുള്ള നേട്ടം കൈവരിക്കുന്നതിന് ഉചിതമായ രീതിയിൽ തയ്യാറെടുപ്പ് യാത്ര പൂർത്തിയാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 

അർജന്റീന യിൽ ജനിച്ച പി സി സ്പെയിൻ വേണ്ടി 22 അന്ത്രാഷ്ട്ര മത്സരങ്ങളിൽ കളിച്ചു 22ഗോളുകൾ നേടി രണ്ട് യുറോ ഒരു ലോക കപ്പ് മത്സരം എന്നിവയിലും പങ്കെടുത്തു. 

Advertisment