കുവൈറ്റ് ഫുട്ബോള്‍ ഫെഡറഷന്‍ പ്രസിഡന്റ് രാജിവെച്ചു

അമീറിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തില്‍ കുവൈറ്റ് കായികരംഗത്തും പ്രത്യേകിച്ച് ഫുട്‌ബോള്‍ രംഗത്തും വിജയവും ഐശ്വര്യവും സമൃദ്ധിയും തുടരട്ടെയെന്ന് അബ്ദുള്ള

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untkuitledbh

കുവൈറ്റ്: കുവൈറ്റ് ഫുട്ബോള്‍ ഫെഡറഷന്‍ ചെയര്‍മാന്‍ അബ്ദുള്ള ഷാഹീന്‍ രാജിവെച്ചു. രാജികാരണം വ്യക്തമല്ല.

Advertisment

അതെസമയം രാജി പ്രഖ്യാപിച്ചു കൊണ്ട് അറിയിച്ച പ്രസ്താവനയില്‍ അമീറിന്റെയും കിരീടാവകാശിയുടെയും നേതൃത്വത്തില്‍ കുവൈറ്റ് കായികരംഗത്തും പ്രത്യേകിച്ച് ഫുട്‌ബോള്‍ രംഗത്തും വിജയവും ഐശ്വര്യവും സമൃദ്ധിയും തുടരട്ടെയെന്ന് താന്‍ ആശംസിക്കുന്നതായും തന്റെ സഹോദരങ്ങള്‍, വൈസ് പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, യൂണിയനിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ദേശീയ ടീമിലെ സാങ്കേതിക, ഭരണപരമായ അധികാരികള്‍ക്കും അംഗങ്ങള്‍ക്കും കളിക്കാര്‍ക്കും താന്‍ ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു .

രാജി വെച്ചതിന് പകരം ഹൈഫ് ദിഹാനി സ്ഥാനം വഹിക്കും.

 

Advertisment