സിറിയയുടെ ഐക്യം സംരക്ഷിക്കുകയും ജനതയുടെ സംരക്ഷണം ഉറപ്പാക്കുകയും വേണം. കുവൈത്ത് വിദേശകാര്യ മന്ത്രാലയം

സിറിയന്‍ പ്രദേശങ്ങളുടെ ഐക്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഇറക്കിയ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി. 

New Update
kuwait foreign ministry

കുവൈറ്റ്: സിറിയയിലെ സംഭവവികാസങ്ങള്‍ വിദേശകാര്യ മന്ത്രാലയം വളരെയധികം താല്‍പ്പര്യത്തോടെ നിരീക്ഷിക്കുന്നുണ്ടെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം.

Advertisment

സിറിയന്‍ പ്രദേശങ്ങളുടെ ഐക്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഇറക്കിയ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി. 


സിറിയയുടെ സ്വാതന്ത്ര്യത്തോടും അതിന്റെ ഭൂമിയിലുള്ള പരമാധികാരത്തോടും ബഹുമാനം പ്രകടിപ്പിക്കുന്നു


സഹോദര രാജ്യമായ സിറിയന്‍ ജനതയുടെ സംരക്ഷണം ഉറപ്പാക്കുകയും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുകയും ചെയ്യണം.

അതേസമയം, സിറിയയിലെ സുസ്ഥിരത കൈവരിക്കുന്നതിനും സ്റ്റേറ്റിന്റെ സ്ഥാപനങ്ങള്‍ സംരക്ഷിച്ചും സഹോദര രാജ്യമായ സിറിയന്‍ ജനതയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും കൈവരിക്കുന്നതിന് കുവൈറ്റ് ഭരണകൂടത്തിന്റെ നിലപാടും മന്ത്രാലയം സ്ഥിരീകരിച്ചു.

Advertisment