/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈത്ത്: കുവൈത്തിൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റം അനുവദിക്കുന്നതിന് നേരത്തെ ഉണ്ടായിരുന്ന നിബന്ധനകൾ റദ്ദാക്കി.
ഇതുമായി ബന്ധപ്പെട്ട തീരുമാനം ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം അംഗീകരിച്ചതായി പ്രാദേശിക ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ തീരുമാനപ്രകാരം, നിലവിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ഇനി നിബന്ധനകളില്ലാതെ സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റം നടത്താം.
അത്തരം ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത പുതിയ ജോലിയുമായി പൊരുത്തപ്പെടാതെ വരണമെന്നതോ, പുതിയ ജോലി മുൻപത്തേതിനേക്കാൾ വ്യത്യസ്തമാണെന്നതോ വിസ മാറ്റത്തിന് ഇനി തടസ്സമാകില്ല.
മുമ്പ്, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിദ്യാഭ്യാസ യോഗ്യതയുടെയും ജോലിയുടെയും പൊരുത്തം ഉറപ്പാക്കുന്നതിനും മേഖലാ വ്യത്യാസം ഉണ്ടാകില്ലെന്നുമുള്ള നിബന്ധനകൾ ബാധകമായിരുന്നു.
ഇപ്പോഴത്തെ തീരുമാനം രാജ്യത്തെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ്.