/sathyam/media/media_files/22nCJMaGCDfiF1E9QVCa.jpg)
കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ 2 പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി പ്രധാന മന്ത്രി ശൈഖ് അഹമ്മദ് അല്‍ അബ്ദുല്ല സബാഹ് വിലയിരുത്തി.
കഴിഞ്ഞ ദിവസം വിമാന താവളത്തില്‍ സഹമന്ത്രിമാരോടൊപ്പം എത്തിയ പ്രധാനമന്ത്രി ടെര്‍മിനല്‍ 2 നിര്‍മ്മാണം രാജ്യത്തേ പ്രധാന വികസന പദ്ധതികളിലൊന്നാണെന്ന് അറിയിച്ചു.
പദ്ധതി നടപ്പിലാക്കുന്നതില്‍ നേരിടുന്ന കാല താമസം ഒഴിവാക്കുന്നതിന് പൊതുമരാമത്ത് മന്ത്രാലയവുമായി സഹകരിക്കണമെന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അല്‍മഷാന്‍ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ മന്ത്രി സഭാ യോഗത്തില്‍ അവതരിപ്പിച്ചു.
രാജ്യത്തെ വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രാമുഖ്യം നല്‍കുന്നതായും ഇതിനായി ഏറ്റവും മികച്ച വ്യോമയാന മാനദണ്ഡങ്ങള്‍ സ്വീകരിച്ചു വരുന്നതായും അവര്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us