/sathyam/media/media_files/2025/03/16/H6lSezDwZs1IZ17eQSsx.jpg)
കുവൈറ്റ്: കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) ഫർവാനിയ, അബ്ബാസിയ ഏരിയകളുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു.
ഫർവാനിയ ഏരിയ ഇഫ്താർ സംഗമം
ഫർവാനിയ തക്കാര റെസ്റ്റോറന്റിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഫർവാനിയ ഏരിയ പ്രസിഡൻ്റ് ജലീൽ ആരിക്കാടി അദ്ധ്യക്ഷത വഹിച്ചു.
അസോസിയേഷൻ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി സി.എച്ച് സംഗമം ഉദ്ഘാടനം ചെയ്തു.
ഇസ്ലാമിക വ്രതം ആത്മീയ ശുദ്ധി കൈവരിക്കാൻ സഹായിക്കുന്നതാണെന്നു കെ.ഇ.എ പാട്രൺ സലാം കളനാട് റമദാൻ സന്ദേശത്തിൽ പറഞ്ഞു.
കെ.ഇ.എ ജനറൽ സെക്രട്ടറി അസീസ് തളങ്കര, ഉപദേശക സമിതി അംഗം പി.എ. നാസർ, ട്രഷറർ ശ്രീനിവാസൻ, ഏരിയാ പ്രതിനിധി ഹസ്സൻബല്ല എന്നിവർ ആശംസകൾ അറിയിച്ചു.
ഇഫ്താർ കൺവീനർ സുരേഷ് കൊളവയൽ സ്വാഗതവും ഏരിയ ട്രഷറർ അഭിലാഷ് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
പ്രമുഖ അംഗങ്ങളായ ഷുഹൈബ് ഷെയ്ക്ക്, ഇഖ്ബാൽ പെരുമ്പട്ട, അസർ കുബ്ല, ഇർഫാൻ, സിറാജ് പാലക്കി, സുമേഷ് പെരിയ, അൻവർ, അഫ്സർ, മുസ്തഫ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.
അബ്ബാസിയ ഏരിയ ഇഫ്താർ സംഗമം
അബ്ബാസിയ ഇഖ്റ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പ്രസിഡൻ്റ് പുഷ്പരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.എ ചീഫ് പാട്രൺ അപ്സര മഹമൂദ് ഉദ്ഘാടനം നിർവഹിച്ചു.
കെ.ഇ.എ പാട്രൺ സലാം കളനാട് റമദാൻ സന്ദേശം നൽകി. പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി സി.എച്ച്, ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ ശ്രീനിവാസൻ, ഓർഗനൈസിംഗ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, ചീഫ് കോർഡിനേറ്റർ സുരേന്ദ്രൻ മുങ്ങത്ത്, അഡ്വൈസറി അംഗങ്ങൾ, ഏരിയ നേതാക്കൾ, ഡോ. അമീൻ സക്കാഫി എന്നിവരും ആശംസകൾ അറിയിച്ചു.
ഇഫ്താർ വിരുന്നിൽ നിരവധി പേർ പങ്കെടുത്തു. എക്സിക്യൂട്ടീവ് അംഗം ഹനീഫ പാലായി കോർഡിനേഷൻ നിർവഹിച്ചു. അബ്ബാസിയ ഏരിയ ജനറൽ സെക്രട്ടറി സുമേഷ് രാജ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ബാബു പി.വി നന്ദിയും രേഖപ്പെടുത്തി.