കുവൈറ്റ് കേരള ഇസ്ലാഹി സെൻ്റർ ഒൻപത് ഇടങ്ങളിൽ ഈദ്ഗാഹ് സംഘടിപ്പിച്ചു

സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ ഈദ് നമസ്‌കാരങ്ങള്‍ക്ക് പങ്കെടുത്തത്. പ്രാര്‍ഥനക്ക് ശേഷം എല്ലാവരും പരസ്പരം ഈദ് ആശംസകള്‍ കൈമാറി.

New Update
keraUntitledjw.jpg

കുവൈറ്റ്: കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചു.

Advertisment

വിശ്വാസി സമൂഹത്തിന് മാതൃകയായി പരിശുദ്ധ ഖുര്‍ആന്‍ പ്രത്യേകമായി പരാമര്‍ശിച്ച പ്രവാചകന്‍ ഇബ്രാഹിം നബി അലൈഹി സലാമിന്റെ ത്യാഗ പൂര്‍ണ്ണമായ ജീവിതത്തെ പഠിച്ചറിഞ്ഞു പിന്‍പറ്റണമെന്ന് ഈദ് ഗാഹുകള്‍ക്ക് നേതൃത്വം നല്‍കിയ ഖത്തീബ് മാര്‍ ഉല്‍ബോധിപ്പിച്ചു.

അബ്ബാസിയ ഇന്റര്‍ ഗ്രേറ്റഡ് സ്‌കൂളിന് പിന്‍വശമുള്ള അല്‍ ഹുദ അല്‍ ജാബിര്‍ സ്‌കൂളിന് സമീപത്തുള്ള ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹിന്, ഹാഫിസ് മുഹമ്മദ് അസ്ലം, ഫര്‍വാനിയ പാര്‍ക്കിന് സമീപത്തുള്ള ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹിന്, അബ്ദുല്‍ അസീസ് നരക്കോട്, സാല്‍മിയ അമ്മാന്‍ റോഡിന് സമീപത്തുള്ള മലയാളം ഖുതുബ പള്ളിക്ക് സമീപത്തുള്ള ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹിന് പി.എന്‍. അബ്ദുറഹിമാന്‍ അബ്ദുല്‍ ലത്തീഫ്,റിഗയ് മലയാളം ഖുതുബ നടക്കുന്ന പള്ളിക്ക് സമീപമുളള ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഈദ് ഗാഹിനു സ്വാലിഹ് സുബൈര്‍,ഖൈതാന്‍ പെടല്‍ ടര്‍ഫില്‍, അബ്ദുല്‍ മജീദ് മദനി, ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആനിന് സമീപത്തുള്ള ദബ്ബൂസ് പാര്‍ക്കില്‍, ശുഐബ് കൊയിലാണ്ടി, മംഗഫ് മലയാളം ഖുതുബ പള്ളിക്ക് സമീപം, സമീര്‍ അലി ഏകരൂല്‍,ബൈറൂതി ഹോട്ടലിന് സമീപത്തുള്ള ഗ്രൗണ്ടില്‍, എന്‍.കേ അബ്ദുസ്സലാം, മഹബൂല രിസാല സ്‌കൂള്‍ ഗ്രൗണ്ടില്‍ സിദ്ദീഖ് ഫാറൂഖി, എന്നിവര്‍ പ്രാര്‍ത്ഥനയ്ക്കും ഖുതുബക്കും നേതൃത്വം കൊടുത്തു.

സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ ഈദ് നമസ്‌കാരങ്ങള്‍ക്ക് പങ്കെടുത്തത്. പ്രാര്‍ഥനക്ക് ശേഷം എല്ലാവരും പരസ്പരം ഈദ് ആശംസകള്‍ കൈമാറി.

Advertisment