ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി കുവൈത്ത് കെ.എം.സി.സി മെഗാ ഇഫ്താർ സംഗമം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Ukuuntitlied.jpg

കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താർ മീറ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ച പരിപാടി ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി ഹരിത് കേധൻ ശീലത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ അൽ ഫലാഹ് മുഖ്യാതിഥി ആയിരുന്നു.

Advertisment

Ukuntitlied.jpg

സുബൈർ മൗലവി അലക്കാട് റമളാൻ സന്ദേശം കൈമാറി. കുവൈത്തിലെ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വാണിജ്യ മേഖലയിൽ നിന്നുള്ള വർഗീസ് പുതുകുളങ്ങര ഹിദായത്തുള്ള,  മുഹമ്മദലി വി.പി, ഹംസ പയ്യന്നൂർ, ഷബീർ ക്വാളിറ്റി, രാജേഷ്, ഷഫാസ് അഹമ്മദ്‌, ഷരീഫ് പി.ടി, ഷബീർ മണ്ടോളി, അൻവർ, അബ്ദുറഹ്മാൻ, മുഹമ്മദ്‌ റഫീഖ്, മുസ്തഫ ദാരിമി, സിദ്ദീഖ് വലിയകത്ത്, ബഷീർ ബാത്ത തുടങ്ങിയവർ സന്നിഹിതരായി.

kuwUntitlied.jpg

സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സോഷ്യൽ സെക്യൂരിറ്റി സ്കീമിന്റെ ആദ്യ ഗഡു ഇഫ്താർ സംഗമ വേദിയിൽ വെച്ച് ബേപ്പൂർ, കോട്ടക്കൽ, മണ്ഡലം ഭാരവാഹികൾ പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾക്ക് കൈമാറി. ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണേത്ത് സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.

Untitliedku.jpg

അബ്ദുൽ ഹകീം അഹ്സനി ഖിറാഅതും സയ്യിദ് ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ പ്രാർത്ഥനയും നടത്തി. സംസ്ഥാന ഭാരവാഹികൾ ആയ ഇക്ബാൽ മാവിലാടം, ഖാലിദ് ഹാജി, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഡോക്ടർ മുഹമ്മദലി, ഷാഫി കൊല്ലം, അസ്‌ലം കുറ്റിക്കാട്ടൂർ, ഗഫൂർ വയനാട്, ഫാസിൽ കൊല്ലം, എഞ്ചിനീയർ മുഷ്താക് ഷാഹുൽ ബേപ്പൂർ, ഇല്യാസ് വെന്നിയൂർ മണ്ഡലം ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

Advertisment