കുവൈറ്റ്: കുവൈത്ത് കെഎംസിസി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഇന്‍സ്പയര്‍ 2025 ലീഡര്‍ഷിപ്പ് ക്യാമ്പ് ദജീജ് മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് കോര്പറേറ്റ് ഹാളില്‍ സംഘടിപ്പിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ മണ്ഡലം ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ക്യാമ്പില്‍ ജില്ലാ പ്രസിഡണ്ട് ഹബീബുള്ള മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന കര്‍മ്മം കുവൈത്ത് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ടും മതകാര്യ വിങ്ങ് ചെയര്‍മാനുമായ ഇഖ്ബാല്‍ മാവിലാടം നിര്‍വഹിച്ചു
നാലു സെക്ഷനുകളില്‍ വ്യത്യസ്ത വിഷയങ്ങളിലെ ക്യാമ്പില്‍ ആത്മീയ സെക്ഷനില്‍ ഇസ്ലാം വിശ്വാസവും പ്രതീക്ഷയുടെ കരുത്തും എന്ന വിഷയത്തില്‍ ഷെഫീഖ് അബ്ദുല്‍ റഹീം മോങ്ങവും രാഷ്ട്രീയ സെക്ഷനില്‍ 'ന്യൂനപക്ഷ രാഷ്ട്രീയം വര്‍ത്തമാന ഇന്ത്യയില്‍' എന്ന വിഷയത്തെ ആസ്പദമാക്കി കുവൈത്ത് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ടും പ്രഗല്‍ഭ വാഗ്മിയുമായ ഇസ്മായില്‍ വള്ളിയോത്തും, ആരോഗ്യ സെക്ഷനില്‍ 'പ്രവാസിയുടെ ആരോഗ്യ ചിന്തകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി കുവൈത്തിലെ ആരോഗ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഷബീറും, മോട്ടിവേഷന്‍ സെക്ഷനില്‍ 'വ്യക്തിത്വ വികാസവും സാമൂഹ്യബോധവും' എന്ന വിഷയത്തെ ആസ്പദമാക്കി കുവൈത്തിലെ പ്രഗല്‍ഭനായ മോട്ടിവേഷണര്‍ ശ്രീകാന്ത് വാസുദേവനും തുടങ്ങി പ്രഗല്‍ഭരായ വ്യക്തിത്വങ്ങള്‍ ക്യാമ്പിന്റെ നാലു സെക്ഷനുകളും ക്ലാസ് എടുത്തു.
ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കും കുവൈത്ത് കെ എം സി സി ജില്ലാ കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് കുവൈത്ത് കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് റൗഫ് മഷ്ഹൂര്‍ത്തങ്ങള്‍ വൈസ് പ്രസിഡണ്ട് ഫാറൂഖ് ഹമദാനി സെക്രട്ടറി സലാം പട്ടാമ്പി ഉപദേശക സമിതി അംഗം ഉമ്മര്‍ കുട്ടി തുടങ്ങിയ നേതാക്കള്‍ വിതരണം ചെയ്തു
കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച തംകിന്‍ 2024 മഹാസമ്മേളനത്തില്‍ സേവനമനുഷ്ഠിച്ച കുവൈറ്റ് കെ.എം.സി.സി തൃശ്ശൂര്‍ ജില്ല വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ക്യാമ്പില്‍ ആദരിച്ചു.
ക്യാമ്പിന്റെ സമാപന സമ്മേളനത്തില്‍ കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് ജില്ല മണ്ഡലം ഭാരവാഹികളുടെ സാനിധ്യം കൊണ്ട് ശ്രദ്ദേയമായി ജനറല്‍ സെക്രട്ടറി മുഹമ്മദലി പി കെ സ്വാഗതവും ട്രഷറര്‍ അസീസ് പാടൂര്‍ നന്ദിയും പറഞ്ഞു.