കുവൈത്ത് കെഎംസിസി സോഷ്യൽ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ നാസർ അധ്യക്ഷത വഹിച്ച പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം.സി മായിൻഹാജി ഉദ്ഘാടനം ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitledmodimali

ബേപ്പൂർ: കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകി വരുന്ന സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള തുക, ബേപ്പൂർ മണ്ഡലം പ്രവർത്തകനായിരുന്ന ഒരു സഹോദരന്റെ കുടുംബത്തിന് കൈമാറി. രാമനാട്ടുകര മുനിസിപ്പൽ മുസ്ലീം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിലാണ് തുക കൈമാറിയത്.

Advertisment

കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ നാസർ അധ്യക്ഷത വഹിച്ച പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം.സി മായിൻഹാജി ഉദ്ഘാടനം ചെയ്തു.


മരണപ്പെട്ട സഹോദരന്റെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിന്റെ വാർഡ് കമ്മിറ്റി ഭാരവാഹികൾക്കാണ് തുക കൈമാറിയത്. മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി.

സലീം എം.എൽ.സി സ്വാഗതം ആശംസിച്ച ചടങ്ങിൽ കുവൈത്ത് കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് കെ.ടി.പി അബ്ദുറഹിമാൻ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കുഞ്ഞാമുട്ടി, ബേപ്പൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആലികുട്ടി മാസ്റ്റർ, മണ്ഡലം സെക്രട്ടറി ടി.പി സലീം, ദളിത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി ശ്രീധരൻ, വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് അസ്മ, മുൻ കുവൈത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ് അസീസ് കറുത്തേടത്ത് എന്നിവർ സംസാരിച്ചു.


മുസ്ലിം ലീഗ്, കെഎംസിസി നേതാക്കളായ ഷാനവാസ് സി.പി, ഗഫൂർ ചാലിയം, അലി പാച്ചേരി, ഉസ്മാൻ പാഞ്ചാല, എം.സി സിദ്ധീഖ്, കുവൈത്ത് കെഎംസിസി ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് തശ്രീഫ് മുസ്‌തഫ, മണ്ഡലം പ്രവർത്തകരായ മുജീബ്, അഷറഫ്, മൻസൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


എസ് പി സിദ്ദീഖ് ഖിറാഅത്ത് നടത്തുകയും കോഴിക്കോട് ജില്ലാ സെക്രട്ടറി സുഹൈൽ നൂറാംതോട് നന്ദി പറയുകയും ചെയ്തു.

Advertisment