/sathyam/media/media_files/2025/08/18/untitledvot-2025-08-18-13-45-26.jpg)
കുവൈത്ത്: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷനും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച്, മണ്ഡലത്തിൽ നിന്നുള്ള കെഎംസിസി വനിതാ വിംഗ് സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നൽകി.
ഫർവാനിയയിലെ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി, കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിങ് പ്രസിഡന്റ് യു.പി.ഫിറോസ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം വിഷയാവതരണം നടത്തുകയും, ഇ.കെ.മുസ്തഫ കോട്ടപ്പുറം, മിസ്ഹബ് മാടമ്പില്ലത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.
വനിതാ വിംഗ് സംസ്ഥാന ഭാരവാഹികളായ ഡോ. സഹീമ മുഹമ്മദ്, സനാ മിസ്ഹബ്, സമീഹ ഫിറോസ് എന്നിവരെ സുലൈഖ മുഹമ്മദ് ഷാൾ അണിയിച്ച് ആദരിച്ചു.
കുവൈത്ത് കെഎംസിസി സംസ്ഥാന ഭാരവാഹികളായ റഊഫ് മശ്ഹൂർ തങ്ങൾ, ശാഹുൽ ബേപ്പൂർ, ബഷീർ ബാത്ത, കാസർഗോഡ് ജില്ലാ ഭാരവാഹികളായ റസാഖ് അയ്യൂർ, കബീർ തളങ്കര, ഫാറൂഖ് തെക്കേകാട്, അബ്ദുല്ല കടവത്ത്, റഫീഖ് ഒളവറ, മുത്തലിബ് തെക്കേകാട്, സി.പി.അഷ്റഫ്, തൃക്കരിപ്പൂർ മണ്ഡലം ഭാരവാഹികളായ സമീർ ടി.കെ.സി., റിയാസ് കാടങ്കോട്, അബ്ദുള്ള അഷ്‌റഫ് കോട്ടപ്പുറം, സൈനുദ്ദീൻ കടിഞ്ഞിമൂല, കെ.വി. കുഞ്ഞി മൊയ്തീൻ കുട്ടി, ഷബീർ ടി.പി., ഖാദർ കൈതക്കാട്, വിവിധ ജില്ലാ-മണ്ഡലം ഭാരവാഹികളായ ഗഫൂർ അത്തോളി, അസീസ് തളങ്കര തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
കെഎംസിസി സംസ്ഥാന സെക്രട്ടറി സലാം ചെട്ടിപ്പടി, കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് സുഹൈൽ ബല്ല, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ റസാഖ് ഒളവറ, ശാഫി ടി.കെ.പി., ശംസീർ ചീനമ്മാടം, തസ്‌ലീം തുരുത്തി, എ.ജി. അബ്ദുൽ സമദ്, ബി.സി. ശംസീർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫാസ് മുഹമ്മദിന്റെ ഖിറാഅത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ഹസ്സൻ ഹാജി തഖ്‌വ സ്വാഗതവും, ട്രഷറർ അമീർ കമ്മാടം നന്ദിയും രേഖപ്പെടുത്തി.