/sathyam/media/media_files/2025/11/25/untitled-2025-11-25-11-33-38.jpg)
കുവൈത്ത്: കെഎംസിസി പ്രവാസികൾക്ക് കരുതലും വെളിച്ചവും ആയ പ്രസ്ഥാനമെന്നു എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അഭിപ്രായപെട്ടു.
കുവൈത്ത് കെഎംസിസി കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പികെ നവാസ്. അബ്ബാസിയ ഇന്റഗ്രെറ്റെഡ് സ്കൂളിൽ നടന്ന സമ്മേളനം കുവൈത്ത് കെഎംസിസി സംസ്ഥാന അധ്യക്ഷൻ സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പ്രസിഡന്റ് നാസർ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു.
കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ നാസർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ, ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത് എന്നിവർ സന്നിഹിതരായി.
സമ്മേളനപഹാരമായ ഹരിതം സുവനീർ കണ്ണൂർ ജില്ലയിൽ നിന്നുള്ള സീനിയർ നേതാവും ഉപദേശക സമിതി അംഗവും ആയ കെ.കെ.പി ഉമ്മർ കുട്ടിക്ക് നൽകി കൊണ്ട് പികെ നവാസ് പ്രകാശനം ചെയ്തു. മുഖ്യാഥിതി പികെ നവാസിനുള്ള കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് നാസർ തളിപ്പറമ്പ് കൈമാറി.
കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മറ്റിയുടെ 2026 കലണ്ടർ, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റിംഗ് മാനേജർ ജംഷാദിനു നൽകി കൊണ്ട് പികെ നവാസ് പ്രകാശനം ചെയ്തു. കോഴിക്കോട് ജില്ലാ സമ്മേളന പ്രചാരണ പോസ്റ്റർ പ്രകാശനവും തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ ഓൺലൈൻ മാപ്പിളപ്പാട്ട് മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു.
കുവൈത്ത് കെഎംസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി നവാസ് കുന്നുംകൈ ജില്ലാ ഭാരവാഹികൾ ആയ ഇബ്റാഹിം സിപി, സുഹൈൽ അബൂബക്കർ, ജാബിർ അരിയിൽ, ശിഹാബ് ബർബീസ്, മിർഷാദ് ധർമ്മടം, മണ്ഡലം നേതാക്കൾ ആയ റഷീദ് പെരുവണ, തൻസീഹ് എടക്കാട്, ജസീർ വെങ്ങാട്, ജസീം തളിപ്പറമ്പ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സ്വാഗത സംഘം ചീഫ് കോർഡിനേറ്റർ സാബിത്ത് ചെമ്പിലോട് സ്വാഗതവും, ജില്ലാ ട്രഷറര്‍ ബഷീർ കടവത്തൂർ നന്ദിയും പറഞ്ഞു. ഹാഫിള് മഹമൂദ് അൽ ഹസ്സൻ അബ്ദുല്ല ഖിറാഅത്ത് നിർവ്വഹിച്ചു.
ലക്ഷദ്വീപിൽ നിന്നുള്ള സൂഫി ഗായകൻ ളിറാർ അമിനി, കണ്ണൂർ മമ്മാലി, ഫൈസൽ തായിനേരി, റഊഫ് തളിപ്പറമ്പ് എന്നിവർ ചേർന്ന് അണിയിച്ചൊരുക്കിയ ലയാലിസൂഫിയ സംഗീത പരിപാടിയും കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ പകിട്ട് കൂട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us