Advertisment

കുവൈറ്റില്‍ സ്വകാര്യ മേഖലയിലെ ഇരുന്നൂറിലധികം മരുന്നുകളുടെ വില കുറയ്ക്കാന്‍ നടപടി

സ്വകാര്യമേഖലയില്‍ മരുന്നുകളുടെ വിലക്കുറവിനുള്ള പട്ടിക അംഗീകരിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍-അവാദി ഉത്തരവിട്ടു. ഇതോടെ 209 മരുന്നുകള്‍ക്ക് വില കുറയും. ചില മരുന്നുകള്‍ക്ക് 60 % വിലകുറയും. 

New Update
Ayurvedic Medicine Ban

കുവൈറ്റ്: കുവൈറ്റില്‍ രക്തസമ്മര്‍ദ്ദം, പ്രമേഹ മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന മരുന്നുകള്‍ എന്നിവയുള്‍പ്പടെ ഇരുന്നൂറിലധികം മരുന്നുകളുടെ വില കുറയ്ക്കാന്‍ നടപടി.

Advertisment

സ്വകാര്യമേഖലയില്‍ മരുന്നുകളുടെ വിലക്കുറവിനുള്ള പട്ടിക അംഗീകരിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍-അവാദി ഉത്തരവിട്ടു. ഇതോടെ 209 മരുന്നുകള്‍ക്ക് വില കുറയും. ചില മരുന്നുകള്‍ക്ക് 60 % വിലകുറയും. 

തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ മൂന്ന് മാസത്തിന് ശേഷം പ്രാബല്യത്തില്‍ വരും. രോഗികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും ആവശ്യമായ മരുന്നുകള്‍ ന്യായമായ വിലയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം.

Advertisment