കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ പരിഷ്കാരം: അൽ-ജഹ്‌റ 2 ആശുപത്രിയുടെ പേര് മാറ്റി; അൽ-സബാഹ് മെഡിക്കൽ മേഖലയിലേക്ക് മാറ്റി

ഇതോടൊപ്പം ഈ ആശുപത്രിയുടെ പേര് 'പുതിയ പകർച്ചവ്യാധി ആശുപത്രി' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

New Update
kuwait

കുവൈറ്റ്: കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, നിലവിൽ അൽ-ജഹ്‌റ 2 എന്ന് അറിയപ്പെടുന്ന പകർച്ചവ്യാധി ആശുപത്രിയുടെ ഭരണപരവും സാങ്കേതികവുമായ ചുമതലകൾ അൽ-സബാഹ് മെഡിക്കൽ മേഖലയിലേക്ക് മാറ്റി.

Advertisment

ഇതോടൊപ്പം ഈ ആശുപത്രിയുടെ പേര് 'പുതിയ പകർച്ചവ്യാധി ആശുപത്രി' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

കൂടാതെ അസ്അദ് അൽ-ഹംദ് ഡെർമറ്റോളജി സെന്ററിന്റെ മേൽനോട്ട ചുമതല ഇനി മുതൽ അൽ-സബാഹ് ആശുപത്രിക്ക് ആയിരിക്കും.

പ്രത്യേക വിഭാഗം മെഡിക്കൽ സേവനങ്ങളുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായാണ് മന്ത്രാലയം ഈ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

Advertisment