കുവൈറ്റില്‍ ഞായറാഴ്ച ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം മരുന്നുകള്‍ നല്‍കുന്നതില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

കുവൈറ്റില്‍ ഞായറാഴ്ച ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം മരുന്നുകള്‍ നല്‍കുന്നതില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

New Update
Untitled

കുവൈറ്റ്: കുവൈറ്റില്‍ ഞായറാഴ്ച ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം മരുന്നുകള്‍ നല്‍കുന്നതില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment

ഇതിനോടൊപ്പം തന്നെ തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 അതേസമയം, അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എല്ലാ എമര്‍ജന്‍സി വിഭാഗങ്ങളും ക്ലിനിക്കുകളും മുഴുവന്‍ സമയവും പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisment