Advertisment

കുവൈത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഹെല്‍ത്ത് സെന്ററുകളിലെയും ഫീസ് നിരക്കുകളില്‍ ആരോഗ്യമന്ത്രാലയം പരിഷ്‌കരണം ഏര്‍പ്പെടുത്തി

സര്‍ക്കാരിന്റെ പ്രത്യേക കാര്‍ഡ് കൈവശമില്ലാത്തവരും  ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ബിദൂനികളില്‍നിന്ന് 10 ദിനാര്‍ ഫീസ് ഈടാക്കും .

New Update
moh kuwait

കുവൈത്ത്: കുവൈത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഹെല്‍ത്ത് സെന്ററുകളിലെയും ഫീസ് നിരക്കുകളില്‍ ആരോഗ്യമന്ത്രാലയം  പരിഷ്‌കരണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളുപ്പെടുത്തിയത് .

ഇതനുസരിച്ച് ചില വിഭാഗങ്ങളെ ചികിത്സ ഫീസ്  നല്കുന്നതില്‍നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. 

Advertisment

കാലാവധി തീരാത്ത കാര്‍ഡുള്ള ബിദൂനികള്‍ , കുവൈത്തി അല്ലാത്തയാളെ വിവാഹം കഴിച്ച കുവൈത്തി സ്ത്രീയുടെ മക്കളും പെണ്‍മക്കളും,  കുവൈത്തി സ്ത്രീയുടെ കുവൈത്തി അല്ലാത്ത ഭര്‍ത്താവ്, സിവില്‍ കാര്‍ഡോ പാസ്പോര്‍ട്ടോ കൈവശമുള്ള  ജി സി സി  പൗരന്മാര്‍ എന്നിവര്‍ക്കാണ് ഫീസില്‍ ഇളവ് നല്കപ്പെടുന്നവര്‍ .  

അതുപോലെ സ്‌കോളര്‍ഷിപ്പ് അടിസ്ഥാനത്തില്‍ രാജ്യത്ത് പഠിക്കുന്ന വിദേശി വിദ്യാര്‍ഥികള്‍,  സോഷ്യല്‍ കെയര്‍ ഹോമുകളിലെ താമസക്കാര്‍, 18 വയസ്സിന് താഴെയുള്ള കുവൈത്തില്‍ അര്‍ബുദ രോഗനിര്‍ണയം നടത്തിയ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ എന്നിവരെയും ഫീസ് നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട് . 

12 വയസ്സിന് താഴെയുള്ള പ്രവാസികള്‍ അല്ലാത്ത കുട്ടികള്‍, ഗുരുതരമായ വൈകല്യങ്ങള്‍ ഉള്ളവര്‍ , തടവ് പുള്ളികള്‍ എന്നിവര്‍ക്കും ഫീസ് നിബന്ധന ബാധകമല്ല. ഗാര്‍ഹിക തൊഴിലാളി അഭയ കേന്ദ്രങ്ങളിലെ താമസക്കാര്‍ , ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്കും ഫീസ് ഇളവുണ്ട് . 

എന്നാല്‍ താഴെ കൊടുത്ത വിഭാഗക്കാരുടെ ഫീസ് മന്ത്രാലയം പുതുക്കി നിശ്ചയിച്ചു. സര്‍ക്കാരിന്റെ പ്രത്യേക കാര്‍ഡ് കൈവശമില്ലാത്തവരും  ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ബിദൂനികളില്‍നിന്ന് 10 ദിനാര്‍ ഫീസ് ഈടാക്കും .

ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍  രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ താമസക്കാരിനിന്ന്  (നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ)  സേവന ഫീസായി  2 ദിനാറും ചികിത്സക്കായി 5 ദിനാറും ഈടാക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുവൈത്തികളല്ലാത്ത സന്ദര്‍ശക വിസയിലുള്ളവരില്‍നിന്ന് 10 ദിനാര്‍ ചികിത്സാ ഫീസും ഈടാക്കും. 

 

Advertisment