/sathyam/media/media_files/pfokQWRZSflTLJ0qYHWA.jpg)
കുവൈത്ത്: കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ഓണ്‍ലൈന്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാര്‍ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട് .
48 മണിക്കൂറോളം നേരമാണ് തകരാര്‍ നീണ്ടു നിന്നത്. ഇതുമൂലം പല ആശുപത്രികളും ഓണ്‍ലൈന്‍ സംവിധാനത്തിന് പകരം പഴയ പേപ്പര്‍ രീതിയിലേക്ക് താല്‍ക്കാലികമായി മാറി.
മരുന്നുകള്‍ വിതരണം ചെയ്യുക, കുറിപ്പടി എഴുതുക, കണ്‍സള്‍ട്ടിങ് റിപ്പോര്‍ട്ട് തയാറാക്കുക ഉള്‍പ്പെടെ നിരവധി സുപ്രധാന ഇലക്ട്രോണിക് സേവനങ്ങളെ ഈ തകരാര്‍ ബാധിച്ചു.
കൂടാതെ ഒരു ആശുപത്രിയില്‍ നിന്ന് രോഗികളെ മറ്റു ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലേക്ക് റഫര്‍ ചെയ്യല്‍, മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കല്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ഇത് മൂലം തടസ്സപ്പെട്ടത് .
അവധി കഴിഞ്ഞ് മടങ്ങുന്ന ജീവനക്കാരുടെ ജോലികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതത് ഡിപ്പാര്‍ട്മെന്റുകളില്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും ഇത് മൂലം സാധിക്കാതെയായി .
കീമോതെറാപ്പി ചികിത്സിത്സക്ക് വിധേയരാകുന്ന കാന്‍സര്‍ രോഗികളെയും ഈ തകരാര്‍ ബാധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us