കുവൈത്ത്: രാജ്യത്തിന്റെ തെക്കേ ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ആരോഗ്യ സ്ഥാപനത്തിൽ അനുമതിയില്ലാത്ത വൈദ്യപരിശോധനയും ചികിത്സയും നടത്തിയെന്ന പരാതിയെ തുടർന്ന് സോഷ്യൽ മീഡിയ പരസ്യത്തെ തുടർന്നാണ് ആരോഗ്യമന്ത്രാലയം, ആരോഗ്യ ലൈസൻസിംഗ് വകുപ്പ്, പൊതു തൊഴിൽ അതോറിറ്റി എന്നിവ സംയുക്തമായി അപ്രതീക്ഷിത പരിശോധന നടത്തിയത്.
പരിശോധനയിൽ സ്ഥാപനത്തിനന്റെ ലൈസൻസ് കാലഹരണപ്പെട്ടതും രേഖകളില്ലാത്ത ആരോഗ്യ ഉൽപ്പന്നങ്ങളും തെറാപ്പി എന്ന പേരിൽ അനധികൃതമായി വിൽപ്പനയ്ക്കുവച്ചതും കണ്ടെത്തി.
ഇതുകൂടാതെ അനധികൃതമായ വൈദ്യപരിശോധന സ്ഥാപന ഉപയോഗത്തിലെ ക്രമക്കേടുകൾ, പരസ്യ നിയമ ലംഘനങ്ങൾ തുടങ്ങിയ നിരവധി നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു.
ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയും രജിസ്റ്റർ ചെയ്യാത്ത ഉൽപ്പന്നങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിയമലംഘനവുമായി ബന്ധപ്പെട്ടവർക്കെതിരെ പൊതുപ്രതി സമർപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിരിക്കുകയാണ്.
സാമൂഹ്യാരോഗ്യത്തിന് മേൽ മിനിസ്റ്റർ അതീവ ഗൗരവം കാട്ടുന്നതായും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.