സാലം ആപ്പ്: കുവൈറ്റിലെ ആരോഗ്യ സേവനങ്ങൾ ഇനി എളുപ്പത്തിൽ പുതിയ ആപ്പ് പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും മെഡിക്കൽ ഹിസ്റ്ററി, ലാബ് പരിശോധനാ ഫലങ്ങൾ, എക്സ്-റേ റിപ്പോർട്ടുകൾ, മരുന്നുകളുടെ വിവരങ്ങൾ എന്നിവയെല്ലാം ആപ്പിലൂടെ നേരിട്ട് അറിയാം.

New Update
Untitled

കുവൈറ്റ്: രാജ്യത്തെ ആരോഗ്യ സേവനങ്ങൾ കൂടുതൽ ജനകീയവും എളുപ്പവുമാക്കുന്നതിൻ്റെ ഭാഗമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം 'സാലം ആപ്പ് ' എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.

Advertisment

പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ഉപയോഗപ്രദമാകുന്ന രീതിയിൽ, സുരക്ഷിതവും വേഗത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയാണ് ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ-അവാദി ബുധനാഴ്ചയാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. പഴയ 'സെഹ' ആപ്പിന് പകരമായാണ് കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ 'സാലം ' ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.


വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും മെഡിക്കൽ ഹിസ്റ്ററി, ലാബ് പരിശോധനാ ഫലങ്ങൾ, എക്സ്-റേ റിപ്പോർട്ടുകൾ, മരുന്നുകളുടെ വിവരങ്ങൾ എന്നിവയെല്ലാം ആപ്പിലൂടെ നേരിട്ട് അറിയാം.


ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും അപ്പോയിൻ്റ്മെൻ്റുകൾ ബുക്ക് ചെയ്യാനും വരാനിരിക്കുന്ന അപ്പോയിൻ്റ്മെൻ്റുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ലഭിക്കാനും സൗകര്യമുണ്ട്.

മെഡിക്കൽ ലീവ് അപേക്ഷകൾ സമർപ്പിക്കുക, വിവാഹത്തിന് മുമ്പുള്ള സ്ക്രീനിംഗ് അഭ്യർത്ഥനകൾ, പരാതികൾ നൽകൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഇനി ആശുപത്രി സന്ദർശനം ഒഴിവാക്കാം.
 കുവൈറ്റ് മൊബൈൽ ഐഡി ഉപയോഗിച്ചുള്ള ലോഗിൻ സംവിധാനമായതിനാൽ വ്യക്തിഗത വിവരങ്ങൾ അതീവ സുരക്ഷിതമായിരിക്കും.

രാജ്യത്തെ 30-ലധികം ആരോഗ്യ സംവിധാനങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവന്നാണ് 'സേലം' ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കുവൈറ്റ് വിഷൻ 2035-ൻ്റെ ഭാഗമായുള്ള ഡിജിറ്റൽ പരിവർത്തനത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ-സനദ് വ്യക്തമാക്കി.
ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും സലാം 'Salem' ആപ്പ് ലഭ്യമാണ്

Advertisment