കുവൈത്ത്: കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനക്ക് ഹവല്ലി മേഖലയിൽ പുതിയ കേന്ദ്രം സ്ഥാപിക്കുവാൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ സ്ഥാപിച്ച ശേഷം ഉടൻ തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ ഉണ്ടായ വൻ തിരക്ക് ആവർത്തിക്കാതിരിക്കുവാനുള്ള സമൂല പരിഹാരം ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
ഈ കേന്ദ്രങ്ങളിൽ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി പ്രവർത്തി സമയം രണ്ട് ഷിഫ്റ്റുകളിലായി നടത്തുവാനും മന്ത്രാലയം പഠനം നടത്തി വരികയാണെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.