/sathyam/media/media_files/rMSe7j4JdVjpI0t2hvQp.jpg)
കുവൈത്ത്: രാജ്യത്ത് ബഹുനില കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി.
സ്വകാര്യ പാര്‍പ്പിടമേഖലയില്‍ അല്ലാതെ സ്ഥിതി ചെയ്യുന്ന ഇത്തരം കെട്ടിടങ്ങളിലെ ഗ്രൗണ്ട് ഫ്‌ലോറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ അനുമതി നല്‍കുന്നതാണ് മുനിസിപ്പാലിറ്റിയുടെ പുതിയ ഉത്തരവ് .
എന്നാല്‍ നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് പൊളിക്കുന്നതുവരെയായിരിക്കും ഈ അനുമതിയെന്നും പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഈ നിയമം ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി .
അതെ സമയം ഈ ഇളവ് ദുരുപയോഗം ചെയ്ത് കെട്ടിടത്തിന്റെ ഒന്നാം നിലയോ രണ്ടാം നിലയോ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപെടുത്തിയതായി കണ്ടെത്തിയാല്‍ ഗ്രൗണ്ട് ഫ്‌ലോറുകള്‍ക്ക് അനുവദിച്ച കോമേഴ്സ് ലൈസന്‍സ് വരെ മരവിപ്പിക്കുമെന്ന് മുനിസിപ്പല്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു .
മംഗഫില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തെ തുടര്‍ന്ന് രാജ്യത്തെ താമസ കെട്ടിടങ്ങളെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ പാടില്ലെന്ന ശക്തമായ നിര്‍ദേശം നല്‍കിയിരുന്നു.
ഇത് ചെറുകിട സംരംഭകര്‍ക്ക് ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ ഗോടൗണുകള്‍ ലഭിക്കാത്ത സാഹചര്യവും അതോടൊപ്പം സാധന വില വര്‍ദ്ധിക്കുന്നതിനും ഇടയാക്കുകയുണ്ടായി .
ഈ സാഹചര്യത്തിലാണ് മുന്‍ നിലപാടില്‍ മാറ്റം വരുത്തി കെട്ടിടങ്ങളുടെ ഗ്രൗണ്ട് ഫ്‌ലോറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ മുനിസിപ്പല്‍ അനുമതി നല്‍കുന്നത്. അതോടൊപ്പം കെട്ടിടങ്ങളില്‍ സ്ഥാപിക്കുന്ന പരസ്യ ബോര്‍ഡുകള്‍ തറയില്‍ നിന്ന് മൂന്നു മീറ്റര്‍ ഉയരത്തിലാവണം സ്ഥാപിക്കേണ്ടതെന്ന നിര്‍ദ്ദേശവുമുണ്ട് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us