കുവൈറ്റ്: കുവൈറ്റില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് മുന്നിലോ പാര്‍പ്പിട കെട്ടിടങ്ങളുടെ ഗോവണിയിലോ എന്തെങ്കിലും വെച്ചാല്‍ 500 ദിനാര്‍ ഉടനടി പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. കുവൈറ്റ് മുന്‍സിപ്പാലിറ്റിയെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.