കുവൈറ്റ്: അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ഇടനാഴിയിലോ ഗോവണിയിലോ എന്തെങ്കിലും വസ്തുക്കള്‍ കണ്ടെത്തിയാല്‍ 500 ദീനാര്‍ പിഴ ചുമത്താനുള്ള ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ഷൂ ക്യാബിനറ്റുകള്‍ എന്നിവയുള്‍പ്പെടെ ഏതെങ്കിലും വസ്തുക്കള്‍ ഇടനാഴിയിലോ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളുടെ ഗോവണിയിലോ കണ്ടെത്തിയാല്‍ കെട്ടിട ഉടമയ്ക്ക് 500 കെഡി പിഴ ചുമത്തുമെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയെന്ന കാര്യം മുനിസിപ്പാലിറ്റി നിഷേധിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരം വാര്‍ത്തകള്‍ അംഗീകൃത മുന്‍സിപ്പാലിറ്റി സോഴ്‌സുകളില്‍ പ്രസിദ്ധീകരിക്കുമെന്നും അത് പിന്തുടരണമെന്നും മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.