ജുഡീഷ്യല്‍ പോലീസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കുവൈത്ത് മുനിസിപ്പാലിറ്റി ജീവനക്കാര്‍ പരിശോധന വേളയില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ നിര്‍ദേശം

മുനിസിപ്പല്‍, ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അല്‍ മിഷാരിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.

New Update
muncipality

കുവൈത്ത്: ജുഡീഷ്യല്‍ പോലീസ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കുവൈത്ത് മുനിസിപ്പാലിറ്റി ജീവനക്കാര്‍ പരിശോധന വേളയില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുവാനും അവരുടെ പദവി വ്യക്തമാക്കാനും കര്‍ശന നിര്‍ദേശം.  

Advertisment

മുനിസിപ്പല്‍, ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അല്‍ മിഷാരിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.

നിര്‍ദേശം  ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വിജ്ഞാപനത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധിച്ച്  ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ മനാല്‍ അല്‍-അസ്‌ഫോറിനോടും മന്ത്രി ആവശ്യപ്പെട്ടു.

ഇതിനു പുറമെ  ജീവനക്കാര്‍ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി  അല്‍-അസ്‌ഫോറിനോട് ആവശ്യപ്പെട്ടു.

ജീവനക്കാരുടെയും  മറ്റുള്ളവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും നടപടിക്രമങ്ങളുടെ സമഗ്രത ഉറപ്പുവരുത്തുവാനും സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുവാനും ഇത് സഹായകമാകും.

ഇതിനു പുറമെ നിയമ  ലംഘനങ്ങള്‍ നിയന്ത്രിക്കുവാനും അവ രേഖപ്പെടുത്തുവാനും ജീവനക്കാരെ പ്രാപ്തരാക്കുവാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

Advertisment