സാൽമിയ ഇസ്‌ലാഹീ മദ്രസയിൽ ‘അൽബിദായ’ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു

നാട്ടിൽ നിന്ന് എത്തിയ അഥിതിയായ ഡോ. ഷിയാസ് സ്വലാഹി രക്ഷിതാക്കൾക്ക് ഉൽബോധനം നടത്തി.

New Update
Untitled

കുവൈറ്റ്: കുവൈറ്റ് മതകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയും കുവൈറ്റ് കേരളാ ഇസ്‌ലാഹീ സെന്റർ വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തോടെയും മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വരുന്ന സാൽമിയ ഇസ്‌ലാഹീ മദ്രസയിൽ പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി  ‘അൽബിദായ’ ഓറിയന്റേഷൻ ഡേ ഭംഗിയായി നടന്നു.


Advertisment

പിടിഎ പ്രസിഡന്റ് ഷജാസ് സ്വാഗതം നിർവഹിച്ചു. സദർ മുഅല്ലിം അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് ഉസ്താദ് അധ്യക്ഷനായി. നാട്ടിൽ നിന്ന് എത്തിയ അഥിതിയായ ഡോ. ഷിയാസ് സ്വലാഹി രക്ഷിതാക്കൾക്ക് ഉൽബോധനം നടത്തി.


ഇസ്‌ലാഹീ സെന്റർ വൈസ് പ്രസിഡന്റ് സി. പി. അബ്ദുൽ അസീസ് സുല്ലമി, വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്, ട്രഷറർ കെ. സി. അബ്ദുല്ലത്തീഫ്, അസിസ്റ്റന്റ് ദഅവാ സെക്രട്ടറി അബ്ദുറഹ്മാൻ തങ്ങൾ, ഐ.ടി. സെക്രട്ടറി ശമീർ ഏകറൂൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പുതുതായി മദ്രസയിൽ ചേർന്ന വിദ്യാർത്ഥികളെ അധ്യാപകർ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.

Advertisment