ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കുവൈറ്റ്: കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ, കാലാവധി കഴിഞ്ഞ വിസിറ്റ് വിസയുമായി ഒരു സിറിയൻ പൗരൻ അറസ്റ്റിലായി.
Advertisment
ട്രാഫിക് നിയമലംഘനം നടത്തിയതിനെ തുടർന്ന് സിക്സ്ത് റിംഗ് റോഡിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു.
ഇയാളുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് എൻട്രി വിസയുടെ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. തുടർന്ന് ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ട്രാഫിക് വകുപ്പിന്റെ കർശനമായ പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.