കുവൈത്തിൽ ഗാർഹിക ജോലിക്കാരി സ്വർണവും പണവും മോഷ്ടിച്ചു കടന്നു കളഞ്ഞു

ജോലിക്കാരി തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ച് മോഷണസാധനങ്ങൾ തിരികെ കൈമാറി

New Update
deport

കുവൈത്ത്: ഗാർഹിക ജോലിക്കാരി സ്വർണാഭരണവും പണവും മോഷ്ടിച്ചതിനെ തുടർന്ന് അധികാരികൾ നാടുകടത്താൻ തീരുമാനിച്ചു.


Advertisment

ഹവാലി മേഖലയിൽ ജോലി ചെയ്തിരുന്ന ജോലിക്കാരിയാണ് സംഭവം നടന്ന വീട്ടിൽ നിന്നും 1,400 കുവൈത്തി ദിനാർ മൂല്യമുള്ള 18 കാരറ്റ് സ്വർണ്ണവും 800 ദിനാറും മോഷ്ടിച്ചത്. പിന്നീട് ജോലിക്കാരി തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ച് മോഷണസാധനങ്ങൾ തിരികെ കൈമാറി.


സംഭവത്തെ തുടർന്ന് വീട്ടുടമയായ ഡോക്ടർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും, സ്വർണവും പണവും തിരിച്ചുകിട്ടിയതിനാൽ കേസ് തുടർന്നുകൊണ്ടുപോകാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചില്ല.

എന്നാൽ, നിയമപരമായ നടപടിയുടെ ഭാഗമായി അധികാരികൾ ഇവരെ ഡിപോർട്ടേഷൻ സെന്ററിലേക്ക് മാറ്റുകയും, കുവൈത്തിലേക്ക് ഭാവിയിൽ പ്രവേശനം വിലക്കുകയും ചെയ്തു.

Advertisment