കുവൈത്ത് സയന്റിഫിക് ക്ലബില്‍ ചന്ദ്രഗ്രഹണ നിരീക്ഷണം സംഘടിപ്പിച്ചു

പരിപാടിയുടെ ഭാഗമായി ആസ്ട്രോ ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിച്ചിരുന്നു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

New Update
Untitled

കുവൈത്ത്: കുവൈത്ത് സയന്റിഫിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ നൂറുകണക്കിന് പേര്‍ ഒരുമിച്ചു ചന്ദ്രഗ്രഹണം നിരീക്ഷിച്ചു. 

Advertisment

എല്ലാ പ്രായക്കാരെയും ഉള്‍പ്പെടുത്തി നടന്ന ഈ പരിപാടിയില്‍ തത്സമയ ടെലിസ്‌കോപ്പ് നിരീക്ഷണത്തിനൊപ്പം വിദ്യാഭ്യാസ ബോധവല്‍ക്കരണപരമായ വിവിധ പരിപാടികള്‍ അരങ്ങേറി.

പരിപാടിയുടെ ഭാഗമായി ആസ്ട്രോ ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിച്ചിരുന്നു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

ആകാശഗംഗാ സംഭവങ്ങള്‍ക്കുറിച്ചുള്ള ശാസ്ത്രീയ ബോധവല്‍ക്കരണം ജനങ്ങളിലെത്തിക്കുന്നതിലാണ് ഇത്തരം പരിപാടികള്‍ക്ക് പ്രാധാന്യമുള്ളത് എന്ന് സയന്റിഫീക്ക് സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി.

Advertisment