New Update
/sathyam/media/media_files/2025/05/09/WWAVtgxgqumQZCMtmw5S.jpg)
കുവൈറ്റ്: തെറ്റായ സാമ്പത്തിക രേഖകൾ സമർപ്പിച്ചതിന് രാജ്യത്തെ ചില ഉന്നത നേതാക്കളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി "നസാഹ" എന്ന അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു.
Advertisment
വിശ്വാസ വഞ്ചനയും തെറ്റായ വിവരങ്ങൾ നൽകിയതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം, സാമ്പത്തിക വെളിപ്പെടുത്തലുകൾ സമർപ്പിക്കാൻ ബാധ്യസ്ഥരായ എല്ലാ ഉദ്യോഗസ്ഥരോടും സമയബന്ധിതമായി കൃത്യമായ വിവരങ്ങൾ നൽകണമെന്ന് കർശന നിർദേശം നൽകി.
നിയമപരമായ സാമ്പത്തിക മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്, വെളിപ്പെടുത്തൽ ഫോമുകൾ കൃത്യസമയത്ത് പൂരിപ്പിച്ച് സമർപ്പിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു