/sathyam/media/media_files/2025/07/05/kuwait1-untitledisreltrm-2025-07-05-15-03-13.jpg)
കുവൈത്ത്: കുവൈത്തില്‍ മദ്യമെന്ന് കരുതി അജ്ഞാത രാസവസ്തു കഴിച്ച രണ്ട് ഏഷ്യന്‍ പ്രവാസികളെ അതീവ ഗുരുതരാവസ്ഥയില്‍ ജഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25, 26 വയസ്സുള്ള ഇരുവരെയും കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്.
തുടര്‍ന്ന്, എംആര്‍ഐ സ്‌കാനുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര വൈദ്യപരിശോധനകള്‍ക്ക് ശേഷം ഇരുവരെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ ഓപ്പറേഷന്‍സ് റൂമിലും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു.
വിഷലിപ്തമായ മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
കൂടുതല്‍ പരിശോധനകള്‍ക്കായി ഇവര്‍ കഴിച്ച രാസവസ്തുവിന്റെ സാമ്പിളുകള്‍ ശേഖരിച്ച് അയച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വിഷമദ്യം കുടിച്ച് കഴിഞ്ഞ മാസം മാത്രം കുവൈത്തില്‍ മലയാളികള്‍ അടക്കം 29ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് വിഷബാധയേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്.