/sathyam/media/media_files/2025/09/11/untitled-2025-09-11-12-16-31.jpg)
കുവൈറ്റ്: കുവൈറ്റ് മതകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയും കുവൈറ്റ് കേരളാ ഇസ്‌ലാഹീ സെന്റർ വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തോടെയും മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചു വരുന്ന ഫർവാനിയ ഇസ്‌ലാഹീ മദ്രസയിൽ പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി ‘അൽബിദായ’ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു .
മദ്രസ്സ പ്രധാന അധ്യാപകൻ സ്വാലിഹ് സുബൈറിന്റെ അധ്യയക്ഷതയിൽ നടന്ന പ്രോഗ്രാം കെ.കെ.ഐ.സി ജനറൽ സെക്രെട്ടറി സുനാഷ് ഷുക്കൂർ ഉത്ഘാടനം നിർവഹിച്ചു.
സന്ദർശനാർത്ഥം നാട്ടിൽ നിന്ന് എത്തിയ അഥിതിയായ അനസ് സ്വലാഹി കൊല്ലം ഉൽബോധന പ്രഭാഷണം നടത്തി.
ഇസ്‌ലാഹീ സെന്റർ ഫിനാൻസ് സെക്രട്ടറി കെ.സി.അബ്ദുൽ ലത്തീഫ്, പി.ആർ സെക്രെട്ടറി എൻ.കെ .അബ്ദുസ്സലാം, മദ്രസ്സ പി.ടി.എ പ്രസിഡന്റ് തുടങ്ങിയവർ പുതുതായി മദ്രസയിൽ ചേർന്ന വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു.
പി.ടി.എ പ്രസിഡന്റ് ശഹന്ഷാ സ്വാഗതവും, കെ കെ ഐ സി. സെക്രട്ടറിയേറ്റ് ഭാരവാഹി കെ.സി.അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.