New Update
/sathyam/media/media_files/2025/09/11/untitled-2025-09-11-12-19-23.jpg)
കുവൈത്ത്: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈത്ത് സംഘടിപ്പിക്കുന്ന നാടകമത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ പ്രമുഖ ചലച്ചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂരിന് കുവൈത്ത് വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
Advertisment
കല കുവൈത്ത് ഭാരവാഹികളാണ് അദ്ദേഹത്തെ സ്വീകരിച്ചത്. നാടകകലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന നാടകമത്സരം നാളെ (സെപ്റ്റംബർ 12, 2025) ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ അരങ്ങേറും. രാവിലെ 10:30-ന് മത്സരങ്ങൾക്ക് തിരശീല ഉയരും.
ഏകദേശം 14 ഓളം സംഘങ്ങളുടെ ചെറുനാടകങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കും. ഈ കലാമാമാങ്കത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും അവർ കൂട്ടിച്ചേർത്തു.