കുവൈത്ത് പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു

വർഷങ്ങളായി കുവൈത്തിൽ പ്രവാസിയായിരുന്ന സലീം, കുവൈത്ത് കെഎംസിസി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ്.

New Update
Untitled

കണ്ണൂർ: അവധിക്ക് നാട്ടിലെത്തിയ കുവൈത്ത് പ്രവാസി വാഹനാപകടത്തിൽ മരിച്ചു. പെരിങ്ങത്തൂർ പുല്ലൂക്കരയിലെ ചന്ദനപ്പുറത്ത് സലീം (48) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.


Advertisment

കഴിഞ്ഞ ദിവസം പരിയാരത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് സലീമിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻതന്നെ അദ്ദേഹത്തെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


വർഷങ്ങളായി കുവൈത്തിൽ പ്രവാസിയായിരുന്ന സലീം, കുവൈത്ത് കെഎംസിസി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ്.

കുവൈത്ത് കെഎംസിസി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് നിസാർ സി.പി.യുടെ ജ്യേഷ്ഠസഹോദരനാണ് പരേതൻ.

Advertisment