/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കുവൈത്ത്: കുവൈത്തിൽ 145 കിലോഗ്രാം ഹാഷിഷുമായി ഒരു ഇന്ത്യൻ യുവതി അറസ്റ്റിൽ. മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് സ്ത്രീകളെ കൂടി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇവരിൽ ഒരാൾ സെൻട്രൽ ജയിലിലെ തടവുകാരിയായ ബിദൂനി വനിതയും മറ്റൊരാൾ സ്പോൺസറിൽനിന്ന് ഒളിച്ചോടിയ ബംഗ്ലാദേശി യുവതിയുമാണ്.
ഇന്ത്യൻ യുവതിയെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ സെൻട്രൽ ജയിലിൽ പരിശോധന നടത്തി.
തടവുകാരിയായ ബിദൂനി വനിതയുടെ കൈവശംനിന്ന് മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ചിരുന്ന ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്തു.
ജയിലിന് പുറത്തുള്ള രണ്ട് സ്ത്രീകൾ വഴി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ജയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ കണ്ണികളാണ് ഇപ്പോൾ അറസ്റ്റിലായവർ. ഈ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.