കുവൈറ്റിലെ പുതിയ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാതിയെ നിയമിച്ചു

ഇതിനുപുറമെ, ബ്രസ്സൽസ്, ടോക്കിയോ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും അവർ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

New Update
Untitled

ഡൽഹി: കുവൈറ്റിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥയായ പരമിത ത്രിപാഠിയെ നിയമിച്ചു. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് അവർ.


Advertisment

2001-ലെ ബാച്ച് ഉദ്യോഗസ്ഥയാണ് പരമിത ത്രിപാതി. സിംഗപ്പൂരിലെ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും ന്യൂയോർക്കിലെ ഡെപ്യൂട്ടി കോൺസൽ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.


ഇതിനുപുറമെ, ബ്രസ്സൽസ്, ടോക്കിയോ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും അവർ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

1998 എം എ ജിയോ ഗ്രാഫിയിൽ ബിരുദം പൂർത്തിയാക്കിയ അവർ കുവൈറ്റും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പരമിത ത്രിപാഠിയുടെ നിയമനം നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisment