/sathyam/media/media_files/2025/09/17/untitled-2025-09-17-13-28-00.jpg)
കുവൈറ്റ്: പ്രമുഖ റീട്ടെയില്‍ ശൃംഖലയായ കാര്‍ഫോര്‍ കുവൈറ്റിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിച്ചു. 2025 സെപ്റ്റംബര്‍ 16 ചൊവ്വാഴ്ച മുതല്‍ കാര്‍ഫോറിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടിയതായി മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് കുവൈറ്റിലെ ഉപഭോക്താക്കള്‍ക്ക് കാര്‍ഫോര്‍ മാനേജ്മെന്റ് നന്ദി അറിയിച്ചു. ഉപഭോക്താക്കളുടെ വിശ്വസ്തതയ്ക്കും വിശ്വാസത്തിനും എന്നും കടപ്പെട്ടിരിക്കുമെന്ന് അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ആഗോള ഭീമനായ കാറെഫൗറിനെ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ മാജിദ് അല്‍ ഫുതൈമാണ് മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ശൃംഗലയായി വളര്‍ത്തിയത്.
കഴിഞ്ഞ ദിവസം ബഹ്റൈനിലും കാറെഫൗര്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. അതെ സമയം ഹൈപ്പര്‍ മാക്‌സ് എന്ന മാജിദ് ഫുതൈമിന്റെ ബ്രാന്‍ഡ് ആയി തിരിച്ചു വരുമെന്നാണ് റിപ്പോര്‍ട്ട്.