/sathyam/media/media_files/2025/09/20/untitled-2025-09-20-13-58-55.jpg)
കുവൈത്ത്: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഋഷിപഞ്ചമി ആഘോഷിച്ചു.
വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രന്റെ പിതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും സൻകീർത്ത് രാജേഷിന്റെ പ്രാർത്ഥന ഗാനത്തോടുകൂടി ആരംഭിച്ച സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വോയ്സ് കുവൈത്ത് പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ചു.
വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത് ഋഷിപഞ്ചമി സന്ദേശം നൽകി. സാമൂഹ്യ പ്രവർത്തകൻ പി.എം.നായർ, പുനർജനി കുവൈത്ത് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രസീത നടുവീട്ടിൽ, വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് സരിത രാജൻ, വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി.മോഹൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
തുടർന്ന് വി.കെ.സജീവ്, ജോയ് നന്ദനം, സൻകീർത്ത് രാജേഷ്, ബിജു ആചാരി,സരിത രാജൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടി അരങ്ങേറി.
മിനി കൃഷ്ണ അവതാരികയായിരുന്നു. വോയ്സ് കുവൈത്ത് ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും, വോയ്സ് കുവൈത്ത് ജോയിന്റ് ട്രഷറർ ചന്ദ്രു പറക്കോട് നന്ദിയും പറഞ്ഞു.