New Update
/sathyam/media/media_files/2025/09/21/untitled-2025-09-21-12-11-43.jpg)
കുവൈത്ത്: കുവൈത്തിലെ ആകാശത്ത് ഞായറാഴ്ച ശനി ഗ്രഹം വ്യക്തമായി ദൃശ്യമാകും. ശ്രദ്ധേയമായ ഈ ജ്യോതിശാസ്ത്ര പ്രതിഭാസത്തെ കുറിച്ച് അൽ അജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
Advertisment
സൂര്യനിൽ നിന്ന് ഭൂമിക്ക് നേരെ എതിർവശത്ത് ശനി സ്ഥാനം പിടിക്കുന്നതിനാലാണ് ഈ അപൂർവ്വ വിന്യാസം ഉണ്ടാകുന്നത്. ഇതുവഴി സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ ശനിയെ നഗ്നനേത്രത്തോടെ തന്നെ കാണാൻ സാധിക്കുമെന്ന് അൽ അജൈരി വ്യക്തമാക്കി.
ജ്യോതിശാസ്ത്രാസക്തർക്കും പൊതുജനങ്ങൾക്കും രാത്രി ആകാശത്ത് ശനിയുടെ സാന്നിധ്യം പ്രത്യേക ആകർഷണമായി മാറുമെന്നാണ് പ്രതീക്ഷ.