/sathyam/media/media_files/2025/09/21/untitled-2025-09-21-13-12-00.jpg)
കുവൈറ്റ്: മലയാളീസ് അസോസിയേഷന്‍ ആന്‍ഡ് കള്‍ചറല്‍ ഓര്‍ഗനിസേഷന്‍ (മാക്കോ) സ്പന്ദനം ശ്രാവണ ഇശല്‍ നിലാവ് 2025യും ഈദ്ഓണാഘോഷവും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം മലയാളി കുവൈത്തി വനിതയായ ഫാത്തിമ ഷരീദ് നിര്‍വഹിച്ചു. മംഗഫില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബിജു ഭവന്‍സ് അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി റെജികുമാര്‍ സ്വാഗതവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകരായ സത്താര്‍ കുന്നില്‍, പി.എം. നായര്‍, പി.ജി. ബിനു, വസന്തകുമാരി (പി.ആര്‍.ഒ) എന്നിവര്‍ ആശംസകളും നേര്‍ന്നു.
തിരുവാതിരക്കളി, വിവിധ കലാപരിപാടികള്‍, നാട്ടില്‍ നിന്ന് എത്തിയ കലാതിലകം ആര്യ അനില്‍ അവതരിപ്പിച്ച നൃത്താവിഷ്‌കാരം എന്നിവയും അരങ്ങേറി. ഓണസദ്യയും ഒരുക്കിയിരുന്നു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉത്തമന്‍, തുളസിറാണി, സജിനി, ശ്യാം, ഷാജി, ഹനീഫ, സിന്ധുവീണ, മിനി, ജെസ്സി ജോര്‍ജ്ജ്, മുസ്തഫ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ട്രഷറര്‍ സൂസന്‍ ജോസ് നന്ദിയും രേഖപ്പെടുത്തി.