/sathyam/media/media_files/2025/09/22/untitled-2025-09-22-12-09-08.jpg)
കുവൈറ്റ്: തിരുവല്ല പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെയും ഓണാഘോഷത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന 'തിരുവല്ല ഫെസ്റ്റ് 2025' സെപ്റ്റംബര്‍ 26-ന് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അബ്ബാസിയയില്‍ നടക്കും. വിപുലമായ കലാപരിപാടികളോടെയാണ് പരിപാടി ഒരുങ്ങുന്നത്.
സമാപന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്റ് ജെയിംസ് വി. കൊട്ടാരം, രക്ഷാധികാരി കെ.എസ്. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറര്‍ ബൈജു ജോസ്, അഡൈ്വസറി ചെയര്‍മാന്‍ റെജി കോരുത്, കണ്‍വീനര്‍ ഷിജു ഓതറ, വനിതാ വേദി സെക്രട്ടറി ലിജി ജിനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ചലച്ചിത്ര സംവിധായകന്‍ ബ്ലെസ്സി മുഖ്യഅതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍, ചലച്ചിത്ര പിന്നണി ഗായകന്‍ സുമേഷ് അയിരൂര്‍, ഫ്‌ലവേഴ്‌സ് ടിവി ഫെയിം പ്രിന്‍സ് ശൂരനാട് എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.
കൂടാതെ, കോമഡി ഉത്സവം സ്റ്റാര്‍ ആര്‍.ജെ. ബോബി അവതരിപ്പിക്കുന്ന കോമഡി ഷോ, ഡി.കെ. ഡാന്‍സ് വേള്‍ഡ് കുവൈറ്റ് ടീമിന്റെ ഡാന്‍സ് ഷോ, മറ്റ് വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.