New Update
/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കുവൈറ്റ്: കുവൈത്തിലെ അല്‍-നുവൈസിബ് തുറമുഖം വഴി രാജ്യത്ത് നിന്നും കടത്താന്‍ ശ്രമിച്ച 118 കാര്‍ട്ടണ്‍ സിഗരറ്റുകള്‍ അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായി.
Advertisment
രണ്ട് കാറുകളുടെ ഇന്ധന ടാങ്കിനുള്ളിലും പിന്‍സീറ്റിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റുകള്‍. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
സംഭവത്തില്‍ കസ്റ്റംസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഈയിടെയായി സിഗററ്റ് കള്ള കടത്ത് ഉയരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. അയല്‍ രാജ്യങ്ങളിലെ നികുതി വര്‍ധനയാണ് കാരണമെന്നാണ് വിവരം.