കുവൈത്തിൽ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കേസ്: സ്വദേശിക്ക് 14 വർഷം തടവ്

സാദ് അല്‍ അബ്ദുല്ലയിലെ വീട്ടുവളപ്പില്‍ വെച്ചാണ് പ്രതി വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

New Update
court

കുവൈറ്റ്: ഏഷ്യന്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ കുവൈറ്റ് സ്വദേശിക്ക് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. മാനസികാരോഗ്യ വിദഗ്ധരുടെ പരിശോധനയില്‍ പ്രതിക്ക് സ്വന്തം പ്രവര്‍ത്തികളെക്കുറിച്ച് ബോധ്യമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

Advertisment

സാദ് അല്‍ അബ്ദുല്ലയിലെ വീട്ടുവളപ്പില്‍ വെച്ചാണ് പ്രതി വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചിടുകയും ചെയ്തു. 


കേസില്‍ പ്രതിയുടെ പിതാവിനും സഹോദരനും ഭാര്യക്കും ഒരു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ ഉടന്‍ നടപ്പിലാക്കുമെന്നും കോടതി വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു

Advertisment